ദോഹ:ഐഎംസിസി ഖത്തർ നാഷണൽ കമ്മറ്റി ബർവ വില്ലേജിലെ റോട്ടാനാ റെസ്റ്റോറെന്റിൽ വെച്ച് റൈസൽ അനുസ്മരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.വൃതാനുഷ്ട്ടാനത്തിലൂടെ ലഭിക്കുന്ന ആത്മ ചൈതന്യം സമൂഹത്തിൽ പ്രയാസമനുഭവിക്കുന്ന സഹജീവികളെ ചേർത്തു പിടിക്കാൻ പ്രാപ്തരാക്കണമെന്നും പട്ടിണിക്കാരന്റെ വിശപ്പ് അറിയാൻ കൂടിയാണ് വൃതമെന്നും സംഗമം അഭിപ്രായപ്പെട്ടു.
സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, അടയാളം ഖത്തർ പ്രസിഡണ്ട് അരുൺ, പ്രദോശ് കുമാർ, ഐസിഫ് നാഷണൽ വെൽഫെയർ സെക്രട്ടറി നൗഷാദ് അതിരുമട തുടങ്ങിയ ദോഹയിലെ വിവിധ സംഘടന നേതാക്കളും മാധ്യമ പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു. പ്രസിഡണ്ട് പി. ......
ബോളിവുഡ് താരം ആമിർ ഖാനും മുൻ ഭാര്യമാരും താരത്തിന്റെ ഇപ്പോഴത്തെ പ്രണയിനി ഗൗരി സ്പ്രാറ്റും ഒന്നിച്ചുള്ള ദൃശ്യങ്ങളാണ് സൈബർ ലോകത്ത് ഇപ്പോൾ വൈറലാകുന്നത്. ആമിർഖാന്റെ മുൻ ഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവർക്കൊപ്പം ഗൗരി സ്പ്രാറ്റും ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താന്റെ വിവാഹ വാർഷികാഘോഷത്തിലാണ് ഒരുമിച്ച് പങ്കെടുത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. ഫെബ്രുവരിയിൽ ഇർഫാൻ ഖാൻ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ ആമിറിന്റെ പുതിയ പ്രണയിനിയെക്കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെയാണ് വൈറലാകുന്നത്.
ആമിർ ഖാൻ തന്റെ പുതിയ പ്രണയിനിയെക്കുറിച്ച് മാധ്യമങ്ങളോട് തുറന്നു പറഞ്ഞത് തന്റെ അറുപതാം പിറന്നാൾ ആഘോഷത്തിനിടെയാണ്. ......
ദോഹ: പ്രമുഖ വിദ്യാർത്ഥി സംഘടനയായ ഇൻസൈറ്റ് ഖത്തർ സംഘടിപ്പിക്കുന്ന ദോഹ സ്റ്റുഡന്റ്സ് സമ്മിറ്റിന്റെ ലോഗോ പുറത്തിറക്കി. ഏപ്രിൽ 11 ന് ഖത്തർ ഫൌണ്ടേഷനിലെ ഔസജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് സമ്മിറ്റ് നടക്കുന്നത്. ......
ദോഹ: സുരക്ഷിതമായ ഡ്രൈവിംഗിന്റെയും ഗതാഗത നിയമങ്ങൾ പാലിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ട്രാഫിക് അവബോധ വകുപ്പുമായി സഹകരിച്ച് യൂത്ത് കമ്മിറ്റി ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു.ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വകുപ്പിലെ ക്യാപ്റ്റൻ മുഹമ്മദ് സയീദ് അൽഅമേരിബോധവൽക്കരണക്ലാസിൽ മുഖ്യ പ്രഭാഷണം നടത്തി.
വാഹനമോടിക്കുമ്പോൾ സുരക്ഷ ആരംഭിക്കുന്നത് ഡ്രൈവറുടെ ശാരീരിക അവസ്ഥപരിശോധിച്ചുകൊണ്ടാകണം. ക്ഷീണിതനാണെങ്കിൽ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്ന് ക്യാപ്റ്റൻ അൽ അമേരി വിശദീകരിച്ചു. ......
രാജ്യത്തിൻറെ ചരിത്രം പലരും പലവിധം വ്യാഖ്യാനിക്കുന്നു. പാതിരാത്രിയുടെ സ്വാതന്ത്ര്യം മുതൽ ഇന്ത്യൻ രാഷ്ട്ര നിർമ്മിതിയിലേക്കുള്ള വഴികളിൽ വ്യത്യസ്തകാഴ്ചപ്പാടുകളും, രാഷ്ട്രീയ തർക്കങ്ങളും ഒട്ടുമിക്കവരും കണ്ടിട്ടുണ്ട്. ......
തിരുവനന്തപുരം: പ്രശസ്ത തെന്നിന്ത്യൻ നടി പാർവതി നായർ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെൻ്റ് ഓഫ് ആനിമൽസ് (പെറ്റ) ഇന്ത്യയും ആക്ഷൻ ഫോർ എലിഫൻ്റ്സ് യുകെയുമായി ചേർന്ന് തിരുവനന്തപുരത്തെ ശ്രീ ബാലഭദ്രകാളി ക്ഷേത്രം ക്ഷേത്രത്തിലേക്ക് ഒരു മെക്കാനിക്കൽ ആനയെ സംഭാവന ചെയ്തു. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ദേവിദാസൻ എന്ന മെക്കാനിക്കൽ ആനയെ അനാച്ഛാദനം ചെയ്തു.
"ദൈവത്തിൻ്റെ സൃഷ്ടിയുടെ സുരക്ഷ ഉറപ്പുനൽകിക്കൊണ്ട് നമ്മുടെ മതപരമായ കടമകൾ നിർവഹിക്കാൻ സാങ്കേതികവിദ്യ ഞങ്ങളെ അനുവദിക്കുന്നു," മൃഗസംരക്ഷണത്തിൻ്റെ ദീർഘകാല പിന്തുണയുള്ള പാർവതി നായർ പറഞ്ഞു. ......
മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രം ‘L2 എമ്പുരാൻ’ നിർമാണത്തിൽ നിന്ന് തമിഴ് നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് പിന്മാറിയിരിക്കുന്നു. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസും സുഭാഷ്കരന്റെ ലൈക്കയും ചേർന്നാണ് ചിത്രം നിർമിച്ചിരുന്നത്. ......